Tuesday 23 August 2011

CONTACT PROGRAMME

വായനയും പഠനവും ഭംഗിയായി നടക്കുന്നുവല്ലോ ?
നമ്മുടെ പരിശീലനത്തിന്റെ ഭാഗമായ മൂന്നുദിവസത്തെ വിദഗ്ദരുമൊത്തുള്ള സബര്‍ക്കപരിപാടി ഓണാവധിക്കുശേഷം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.സെപ്തൂബര്‍ 16 മുതല്‍ 18 വരെ പാലക്കാട് വെച്ച് നടത്താനാണ്  നമ്മള്‍ ഉദ്ദേശിക്കുന്നത് . അപ്പോഴേക്കും വായന പൂര്‍ത്തിയാക്കി Assignment തെയ്യാറാക്കി അയച്ചുതരണം. അതിനായി ഓണ അവധി ഉപയോഗിക്കണം. സബര്‍ക്കപരിപാ‍ടിയില്‍ ​എന്തെല്ലാം അധികമായി ഉള്‍പ്പെടുത്തണം എന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഉടന്‍ അറിയിക്കുക.

Saturday 6 August 2011

പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു

വിദൂരവിദ്യാഭ്യാസ മാതൃകയില്‍ പാലക്കാട് ഡയറ്റ് നടത്തുന്ന ഗണിതശാസ്ത്ര അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ  ഉത്ഘാടനം ഒറ്റപ്പാലം സ്ക്കൗട്ട് ഹാളില്‍ വെച്ച് ആഗസ്ത്  6 ശനിയാഴ്ച ബഹുമാനപ്പെട്ട ഒറ്റപ്പാലം എം.എല്‍.എ ശ്രീ. എം.ഹംസ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ . ശ്രീ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക്  ഒറ്റപ്പാലം DEO ശ്രീമതി പത്മിനി , ഹരിശ്രീ കോഡിനേറ്റര്‍ എസ്സ്.വി. രാമനുണ്ണി, വിജശ്രീ കോഡിനേറ്റര്‍ എം.പി.ഗോവിന്ദരാജന്‍, HM ഫോറം കണ്‍വീനര്‍ കൃഷ്ണന്‍കുട്ടിമാസ്റ്റര്‍, വേണു പു‍ഞ്ചപ്പാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


'ഗണിതം പ്രയോഗവും സിദ്ധാന്തവും'  എന്ന വിഷയത്തില്‍  Dr. E.Krishnan  പ്രഭാഷണം നടത്തി.
 'ബീജഗണിതം പഠനവും ബോധനവും' എന്ന അധിക പഠനസാമഗ്രി ശ്രീ. ആര്‍. രാമനുജന്‍ പരിചയപ്പെടുത്തി.

പരിപാടിക്ക് ഡയറ്റ് ലക്ചറര്‍ നാരായണനുണ്ണി എം.പി സ്വാഗതവും എം.സഹീദലി (ഡയറ്റ് ലക്ചറര്‍) നന്ദിയും പറ‍ഞ്ഞു.

Thursday 4 August 2011

ഉത്ഘാടനം


നമ്മുടെ പരിശീലനപരിപാടി ആഗസ്ത് 6ന് രാവിലെ 10 മണിക്ക് ഉത്ഘാടനം ചെയ്യപ്പെടുകയാണ്.

ഉത്ഘാടകന്‍ ബഹുമാനപ്പെട്ട ശ്രി. എം.ഹംസ.MLA.
DDE, DIET Principal,DPO (SSA),DEO തുടേങ്ങിയ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉത്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കും.

 'ഗണിതശാസ്ത്രം സിദ്ധാന്തവും പ്രയോഗവും' എന്ന വിഷയത്തില്‍ Dr. E. Krishnan പ്രഭാഷണം നടത്തുന്നതാണ്.
പഠനസാമഗ്രികളുടെ വിതരണം അന്ന് ഉച്ചക്കുശേഷം നടത്തുന്നതാണ്.