Saturday 24 November 2012

ഗണിതപുര


മറ്റുള്ളവരോട് നന്നായി സംസാരിക്കാനും, ഒത്തുചേര്‍ന്ന് പ്രവൃത്തിക്കാനും തന്റെ കൈവശമുള്ള കണക്ക് ഉപയോഗിക്കാനാവുക എന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനാകട്ടെ ഗണിതത്തെ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന അന്തരീക്ഷം ഒരുക്കണം. ഇവിടെയാണ് ഗണിതലാബുകളുടെ പ്രസക്തി.
വലിയവിലകൊടുത്ത വാങ്ങിയ പഠനഉപകരണങ്ങളാല്‍ നിറയുന്ന ഒരു ലാബ് അല്ല നമ്മുടെ സങ്കല്‍പ്പത്തില്‍. അതാത് സ്ക്കൂളിന്റെ സാഹചര്യത്തിനനുസരിച്ച്, സാദ്ധ്യതക്കനുസരിച്ച് പഠനസാമഗ്രികളാലും, ചാര്‍ട്ടുകളാലും,ചുമര്‍ചിത്രങ്ങളാലും ഗണിതലാബിനെ മനോഹരമാക്കാം. എന്നാല്‍ അതിനപ്പുറം ലാബില്‍ വെച്ച് പഠനപരമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ധ്യാപകനും കുട്ടിക്കും അവസരമുണ്ടാകണം.ഇതിനായി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് working tables നമ്മള്‍ ഒരുക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ കുട്ടിയുടെ കൈയ്യെത്തും ദൂരത്ത് നാം സജ്ജീകരിക്കണം. ആവശ്യമായ ഉപകരണങ്ങള്‍ നാം കുട്ടികള്‍ക്ക് working table ല്‍ തന്നെ ലഭ്യമാക്കണം. ഒരാശയവുമായി ബന്ധപ്പെട്ട് സംശയം ഉദിക്കുമ്പോള്‍ തന്നെ അത് ചെയ്തുനോക്കാന്‍ കുട്ടിക്ക് അവസരം ഉറപ്പുവരുത്തണമെന്നുസാരം. കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കവെക്കാന്‍ ഗണിതവാര്‍ത്തബോര്‍ഡുകളും ഗണിതമാഗസിനുകളും ഗണിതലാബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിതന്നെ ഉണ്ടാകണം. റഫറന്‍സിന് ആവശ്യമായ പൂസ്തകങ്ങള്‍ തേടി നടക്കേണ്ട സാഹചര്യം കുട്ടികളുടെ താല്പര്യത്തെ പുറകോട്ടുവലിക്കാം. ഈ സാഹചര്യം ഒഴിവാക്കാനായി അത്യാവശ്യം വേണ്ട റഫറന്‍സ് പുസ്തകങ്ങള്‍ ഗണിതലാബിന്റെ ഭാഗമാക്കുന്നതാണ് അഭികാമ്യം

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home