Saturday 24 November 2012

ഗണിതപുര


മറ്റുള്ളവരോട് നന്നായി സംസാരിക്കാനും, ഒത്തുചേര്‍ന്ന് പ്രവൃത്തിക്കാനും തന്റെ കൈവശമുള്ള കണക്ക് ഉപയോഗിക്കാനാവുക എന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിനാകട്ടെ ഗണിതത്തെ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന അന്തരീക്ഷം ഒരുക്കണം. ഇവിടെയാണ് ഗണിതലാബുകളുടെ പ്രസക്തി.
വലിയവിലകൊടുത്ത വാങ്ങിയ പഠനഉപകരണങ്ങളാല്‍ നിറയുന്ന ഒരു ലാബ് അല്ല നമ്മുടെ സങ്കല്‍പ്പത്തില്‍. അതാത് സ്ക്കൂളിന്റെ സാഹചര്യത്തിനനുസരിച്ച്, സാദ്ധ്യതക്കനുസരിച്ച് പഠനസാമഗ്രികളാലും, ചാര്‍ട്ടുകളാലും,ചുമര്‍ചിത്രങ്ങളാലും ഗണിതലാബിനെ മനോഹരമാക്കാം. എന്നാല്‍ അതിനപ്പുറം ലാബില്‍ വെച്ച് പഠനപരമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ധ്യാപകനും കുട്ടിക്കും അവസരമുണ്ടാകണം.ഇതിനായി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് working tables നമ്മള്‍ ഒരുക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ കുട്ടിയുടെ കൈയ്യെത്തും ദൂരത്ത് നാം സജ്ജീകരിക്കണം. ആവശ്യമായ ഉപകരണങ്ങള്‍ നാം കുട്ടികള്‍ക്ക് working table ല്‍ തന്നെ ലഭ്യമാക്കണം. ഒരാശയവുമായി ബന്ധപ്പെട്ട് സംശയം ഉദിക്കുമ്പോള്‍ തന്നെ അത് ചെയ്തുനോക്കാന്‍ കുട്ടിക്ക് അവസരം ഉറപ്പുവരുത്തണമെന്നുസാരം. കണ്ടെത്തലുകള്‍ മറ്റുള്ളവരുമായി പങ്കവെക്കാന്‍ ഗണിതവാര്‍ത്തബോര്‍ഡുകളും ഗണിതമാഗസിനുകളും ഗണിതലാബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിതന്നെ ഉണ്ടാകണം. റഫറന്‍സിന് ആവശ്യമായ പൂസ്തകങ്ങള്‍ തേടി നടക്കേണ്ട സാഹചര്യം കുട്ടികളുടെ താല്പര്യത്തെ പുറകോട്ടുവലിക്കാം. ഈ സാഹചര്യം ഒഴിവാക്കാനായി അത്യാവശ്യം വേണ്ട റഫറന്‍സ് പുസ്തകങ്ങള്‍ ഗണിതലാബിന്റെ ഭാഗമാക്കുന്നതാണ് അഭികാമ്യം

Wednesday 21 November 2012

Refresher course on Maths at DRC Palakkad on 20/11/12


38 സ്ക്കൂളില്‍നിന്നായി മുപ്പത്തെട്ട അംഗ പഠനഗ്രൂപ്പ് ഇന്നത്തോടെ പ്രവര്‍ത്തനസജ്ജമായി. തനതായ Revision Package ഓരോ സ്ക്കുളും  വികസിപ്പിക്കും. അത് നടപ്പാക്കാനുള്ള  ദര്‍‍ശനവും പദ്ധതിയും കൃത്യപ്പെടുത്തും. യോജിപ്പിക്കേണ്ട എല്ലാ ഏജന്‍സികളേയും ഏകോപിപ്പിക്കുവാന്‍ അവരവരുടെ സ്ക്കൂളുകളില്‍ ഈ ടീം നേതൃത്വം നല്കും. ഗണിതപഠന മേഖലയിലെ വിദഗ്ദ്ധര്‍ സ്ക്കുളിലെത്തി അദ്ധ്യാപകരോട് സംവദിക്കും.സഹായിക്കും. അദ്ധ്യാപനം നന്നായി ആസ്വദിക്കാനും കുട്ടികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കാനും ലക്ഷ്യം വെക്കുന്നതാണ് ഈ ഇടപെടല്‍

Saturday 20 October 2012

ഡയറ്റില്‍ വെച്ച് നടന്ന പ‍ഠനഉപകരണ ശില്പശാല നയിച്ച നാരായണന്‍ മാസ്റ്ററ്‍ക്ക് ബിന്ദുടീച്ചര്‍ നല്കിയ

 പ്രണാമം

വടക്കുനിന്നും വന്ന ഗണിതാചാര്യ
വന്ദിക്കുന്നു ഞങ്ങള്‍ താങ്കളെ
വരേണ്യയും വരദയുമായ ശക്തിയെ
വരകളില്‍ വിരിവില്‍ ചമച്ചു നീ

ബീജഗണിതമോ,ചിത്രത്തിലാകുന്നു
ഭിന്നസംഖ്യയോ ചതുരത്തിലൊതുങ്ങുന്നു
വികര്‍ണങ്ങളോ ചതുര്‍ഭുജങ്ങളാകുന്നു
ഗണിതചാരുത ഇത്രവിചിത്രമോ !

അനന്തതയെ ആവാഹിച്ചു കൊ -
ണ്ടല്‍ഭുതങ്ങള്‍ രചിയ്ക്കവേ,
ലളിതം മധുരം തവ ഗണിതം
ലഘുവാക്കുന്നവ മല്‍ഗുരുക്കളെ

Thursday 18 October 2012

പരിശീലനപരിപാടി ഇന്ന് പാലക്കാട് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ Standing Committee Chairman അബ്ദുറഹിമാന്‍ മാസ്റ്ററ്  ഉത്ഘാടനം ചെയ്തു. നമ്മുടെ സഹായക മെറ്റീരിയല്‍ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. നമ്മുടെ ഗണിതപഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ വേദി ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tuesday 16 October 2012

SSLC BASED DISTANCE MODE TRAINING

പത്താം ക്ലാസ്സിനെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടി ഇവിടെ ആരംഭിക്കുകയാണ്. വിതരണം ചെയ്യുന്ന Materiel ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ഇത്. നല്ല രീതിയിള്‍ ഉപയോഗപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Saturday 8 October 2011

session wise details of our contact programme.


ഒന്നാം ദിവസം - 14-10-2011(വെള്ളി)
സെഷന്‍.1. പാഠ്യപദ്ധതി വിശകലനം - ഹൈസ്ക്കൂള്‍ ബീജഗണിതം.
Dr. E. Krishnan
സെഷന്‍.2. പഠനപ്രോജക്ടുകള്‍ ബീജഗണിതത്തില്‍.
R.Ramanujam
രണ്ടാം ദിവസം - 15-10-2011(ശനി)
സെഷന്‍.1. ബീജഗണിതം ശാസ്ത്രപഠനത്തില്‍.
T.P.Prakasan
സെഷന്‍.2. ബീജഗണിതത്തിലെ പ്രശ്നനിര്‍ദ്ധാരണം (Problem solving) .
M.V.Unnikrishnan
സെഷന്‍.3. ബീജഗണിതം പഠനവം ബോധനവും.
Dr. E. Krishnan.
മൂന്നാം ദിവസം - 16-10-2011(ഞായര്‍)
സെഷന്‍.1. ബീജഗണിതത്തിലെ പ്രശ്നനിര്‍ദ്ധാരണം(Problem solving) – Python ന്റെ സഹായത്തോടെ
Dr. E. Krishnan
സെഷന്‍.2. ബീജഗണിതപഠനവം വിവരസാങ്കേതികവിദ്യയും.
R.Ramanujam
സെഷന്‍.3. Feed back

Saturday 1 October 2011

CONTACT PROGRAMME

ഒക്ടോബര്‍ 14,15,16 തിയ്യതികളില്‍ നമ്മള്‍ വീണ്ടും ഒത്തു ചേരുകയാണ്. ഗണിതം പറയാന്‍. നമ്മുടെ printed note പൂര്‍ണ്ണമായും ചര്‍ച്ചക്കുവിധേയമാക്കണം. മറ്റുസംശയങ്ങളും.വായന പൂര്‍ത്തിയാക്കി ഒരു റിപ്പോര്‍ട്ട് തെയ്യാറാക്കയല്ലോ?
ബീ‍ജഗണിതത്തിന്റെ ഉള്ളറകള്‍, ബീ‍ജഗണിത പ്രോരക്ടുകള്‍, ബീ‍ജഗണിതം മറ്റുവിഷയങ്ങളില്‍ ,പഠനസാമഗ്രികള്‍ ....
തുടങ്ങി ചര്‍ച്ച ഉപകാരപ്രദമാക്കണം. അഭിപ്രായങ്ങള്‍ Post ചെയ്യുക.